മോദി ഏകാധിപതിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തില്‍നിന്നുള്ള സര്‍വ്വകക്ഷി സംഘത്തിന് അവസരം നല്‍കാതിരുന്ന പ്രധാനമന്ത്രിയുടെ നടപടി കേരളത്തിലെ ജനങ്ങളോടുള്ള കടുത്ത അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചരിത്രത്തിലെ ഏറ്റവും വലിയ ഏകാധിപതിയാകാനുള്ള നീക്കമാണ് പ്രധാനമന്ത്രി നടത്തുന്നത്. ജനാധിപത്യ സംവിധാനത്തില്‍ ഒരു ഭരണാധികാരി ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലാത്ത നിലപാടാണിതെന്നും അദ്ദേഹം പറഞ്ഞു.
സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രി അനുമതി നിഷേധിച്ചു
ഫെഡറല്‍ സംവിധാനത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രധാനമന്ത്രിയെ കാണാന്‍ അനുവദിക്കുകയാണ് പതിവ്.ഉലകം ചുറ്റും വാലിബനായ പ്രധാമന്ത്രി, കേരളത്തിലെ ജനങ്ങളുടെ വികാരം പ്രകടിപ്പിക്കാന്‍ സമയം ചോദിക്കുമ്ബോള്‍ ധനമന്ത്രിയെ കാണാന്‍ പറയുന്നത് തെറ്റായ നടപടിയാണ്. ജനങ്ങളുടെ വികാരത്തെ നിസാരവല്‍കരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. ധനകാര്യമന്ത്രിയെ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും എംപിമാരും നിരവധി തവണ കണ്ടതാണ്. പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം ചോദിച്ചത്.
മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത പ്രതിസന്ധിയാണ് കേരളത്തിലുള്ളത്. സഹകരണ മേഖല കേരളത്തില്‍ അത്രമേല്‍ സുപ്രധാനമാണ്. പ്രധാനമന്ത്രിയുടെ നിഷേധാത്മകമായ നയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേന്ദ്രത്തിനെതിരെ പാസ്സാക്കിയ പ്രമേയം പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *