മോദിയെ കാണാന്‍ പലതവണ ശ്രമിച്ചു, കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി


റേഷന്‍ വിഹിതവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ പല തവണ ശ്രമിച്ചെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. വകുപ്പ് മന്ത്രിയെ കാണാനായിരുന്നു മോദിയുടെ മറുപടി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വേണ്ടത്ര പിന്തുണ നല്‍കുന്നില്ല. ഫെഡറല്‍ സംവിധാനങ്ങളെ മാനിക്കാന്‍ കേന്ദ്രം തയ്യാറാകണം. സംസ്ഥാനങ്ങളെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. ഇത് നാടിന്റെ വളര്‍ച്ചയ്‌ക്ക് തടസം നില്‍ക്കുകയാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. റെയില്‍ വികസനത്തിന് സ്ഥലം നല്‍കുന്നില്ലെന്ന കേന്ദ്ര ആരോപണം വസ്‌തുതകള്‍ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം വിശദീകരിച്ചു.




Sharing is Caring