കേസില്‍ നിന്ന് പിന്മാറാന്‍ സമ്മര്‍ദ്ദമുണ്ടായി,​ നിയമപോരാട്ടം തുടരും: പൊലീസ് ഡ്രൈവര്‍


എ.ഡി.ജി.പിയുടെ മകള്‍ക്കെതിരായ കേസില്‍ നിന്ന് പിന്മാറാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായെന്ന് മര്‍ദ്ദനത്തിന് ഇരയായ പൊലീസ് ഡ്രൈവര്‍ ഗവാസ്കര്‍ പറഞ്ഞു. എന്നാല്‍,​ കേസില്‍ നിന്ന് പിന്നോട്ടില്ലെന്നും നിയമപോരാട്ടം തുടരുമെന്നും ഗവാസ്കര്‍ പറഞ്ഞു. ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


താന്‍ കൈയില്‍ കയറി പിടിച്ചെന്നുള്ള എ.ഡി.ജി.പിയുടെ മകളുടെ പരാതി തെറ്റാണ്.രണ്ട് ദിവസം മാത്രമാണ് താന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നെന്ന വാദവും അടിസ്ഥാനരഹിതമാണ്. സത്യമെന്താണ് തെളിയുമെന്ന് തന്നെയാണ് കരുതന്നത്. അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അന്വേഷണം ശരിയായ വഴിക്ക് തന്നെയാണ് പോകുന്നതെന്നും ഗവാസ്കര്‍ പറഞ്ഞു.




Sharing is Caring