മൈക്ക് ഓണ്‍ ആയത് അറിഞ്ഞില്ല, അഴിമതിക്കഥകള്‍ വിളിച്ചു പറഞ്ഞു: ബിജെപി വെട്ടില്‍


ബെംഗളൂരു: അധികാരത്തിലിരിക്കെ നടത്തിയ അഴിമതിക്കഥകള്‍ അബദ്ധത്തില്‍ പരസ്യമാക്കി കര്‍ണാടകയിലെ ബിജെപി നേതാക്കള്‍. സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെഡ്യൂയൂരപ്പയും കേന്ദ്രമന്ത്രി എച്ച്.എന്‍. അനന്ത്കുമാറും പൊതുവേദിയില്‍ മൈക്ക് ഓണ്‍ ആയിരുന്നത് അറിയാതെ നടത്തിയ സംഭാഷണമാണു പുറത്തായത്.


യെഡ്യൂയൂരപ്പയും അനന്ത് കുമാറും വേദിയിലിരുന്നു പറഞ്ഞു ചിരിച്ചതു സ്വന്തം അഴിമതിക്കഥകളാണ്. എന്നാല്‍ മുന്നിലിരിക്കുന്ന ടേബിള്‍ മൈക്ക് ഓണ്‍ ആണെന്ന വിവരം ഇരുവരും മറന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഉയര്‍ത്തേണ്ട അഴിമതി ആരോപണങ്ങളെ കുറിച്ചാണ് ഇരുവരും സംസാരിച്ചു തുടങ്ങിയത്. ‘അഴിമതി ആരോപണം ഉന്നയിച്ചു വരുന്ന തിരഞ്ഞടുപ്പു വരെ സിദ്ധരാമയ്യയെ പ്രതിസന്ധിയിലാക്കാം.
അല്ലെങ്ങില്‍ തന്നെ അധികാരത്തിലിരിക്കെ നമ്മള്‍ കോടികള്‍ വാങ്ങിയിട്ടില്ലേ.’ ഇതാണു പുറത്തു വന്ന സിഡിയിലുള്ള സംഭാഷണം.


കോണ്‍ഗ്രസ് തന്നെയാണു സംഭാഷണം സിഡിയിലാക്കി മാധ്യമങ്ങള്‍ക്കു നല്‍കിയത്. ബിജെപിയിലെ തന്നെ മറ്റൊരു നേതാവിന്റെ സഹായത്തോടെയാണു സിഡി ചോര്‍ന്നു കിട്ടിയതെന്നു കോണ്‍ഗ്രസ് വ്യകതമാക്കി.



Sharing is Caring