എംഎൽഎ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച യുവതി മരിച്ച നിലയിൽ


ഉത്തര്‍പ്രദേശ് എം.എല്‍.എ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച യുവതി മരിച്ച നിലയില്‍. സമാജ്‌വാദി പാര്‍ട്ടി എം.എല്‍.എ അരുണ്‍ വര്‍മ്മയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയാണ് കൊല്ലപ്പെട്ടത്. 2013ല്‍ അരുണ്‍ വര്‍മ്മയും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം.


സുല്‍ത്താന്‍പുരിലെ വീടിന് സമീപത്താണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ ശനിയാഴ്ച മുതല്‍ യുവതിയെ കാണാനില്ലായിരുന്നു. സംഭവത്തില്‍ എം.എല്‍.എയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. യുവതിയുടെ കഴുത്തില്‍ ശ്വാസം മുട്ടിച്ചതിന്റെ പാടുകളുണ്ട്. ശ്വാസം മുട്ടിച്ചു കൊന്നുവെന്നാണ് പ്രാഥമിക നിഗമനം.




Sharing is Caring