മേ​ഘാ​ല​യ​യി​ലെ ഖ​നി അ​പ​ക​ടം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി


ഷി​ല്ലോം​ഗ്: മേ​ഘാ​ല​യ​യി​ലെ കി​ഴ​ക്ക​ന്‍ ജ​യ്ന്‍​തി​യ കു​ന്നി​ലെ ക​ല്‍​ക്ക​രി ഖ​നി​യി​ല്‍ അ​ക​പ്പെ​ട്ട 15 പേരില്‍ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ആ​ഴ്ച​ക​ള്‍ നീ​ണ്ടു​നി​ന്ന തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഒ​രു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. 200 അ​ടി താ​ഴ്ച​യി​ല്‍​നി​ന്നാ​ണ് നാ​വി​ക​സേ​ന മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.


മറ്റുള്ളവര്‍ക്കായി നാ​വി​ക​സേ​ന തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.​ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ഖ​നി​ക്കു​ള്ളി​ല്‍ വെ​ള്ളം ക​യ​റി​യ​ത് രക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രു​ന്നു. എ​ലി​മ​ട​ക​ള്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന തു​ര​ങ്ക​ങ്ങ​ളാ​ല്‍ ബ​ന്ധി​ത​മാ​യ ഖ​നി​യി​ലാ​ണ് ഡി​സം​ബ​ര്‍ 13 മു​ത​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളാ​രും ര​ക്ഷ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്ന് നേ​ര​ത്തെ ത​ന്നെ വി​ദ​ഗ​ദ്ധ​ര്‍ അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഒ​രു തൊ​ഴി​ലാ​ളി​യെ​ങ്കി​ലും ജീ​വ​നോ​ടെ ബാ​ക്കി​യു​ണ്ടാ​വും എ​ന്ന വി​ശ്വാ​സ​ത്തോ​ടെ സ​മ​യ​ബ​ന്ധി​ത​മാ​യി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.




Sharing is Caring