ക​രി​മ​ണ​ല്‍ ഖ​ന​നം: ജ​ന​ങ്ങ​ളു​ടെ​യും സ​ര്‍​ക്കാ​രി​ന്‍റെ​യും താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​മെ​ന്ന് മ​ന്ത്രി ജ​യ​രാ​ജ​ന്‍

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പാ​ട്ടെ ക​രി​മ​ണ​ല്‍ ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ളു​ടെ​യും സ​ര്‍​ക്കാ​രി​ന്‍റെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍. പ്ര​തി​സ​ന്ധി​ക​ള്‍ ഉ​ണ്ടാ​യാ​ല്‍ പ​രി​ഹ​രി​ക്കും. മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ല്‍ വി​ഷ​യം വി​ശ​ദ​മാ​യി ച​ര്‍​ച്ച ചെ​യ്തി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ല​പ്പാ​ട്ടെ സ​മ​ര​ക്കാ​രെ ച​ര്‍​ച്ച​യ്ക്കാ​യി ക്ഷ​ണി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ത്യേ​ക ദൂ​ത​ന്‍ മു​ഖേ​നെ​യാ​ണ് സ​മ​ര​സ​മി​തി​യെ ച​ര്‍​ച്ച​യ്ക്കു ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. ച​ര്‍​ച്ച​യി​ലൂ​ടെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ വി​വാ​ദ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്ക​രു​തെ​ന്നും ജ​യ​രാ​ജ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *