മേധാപട്​കര്‍ വീണ്ടും നിരാഹാരത്തിലേക്ക്​


ധർമ്മദ തീരത്തെ ജനങ്ങൾക്ക്​ നീതി നിഷേധിക്കുന്ന സർക്കാർ സമീപനത്തിനെതിരെ മേധാപട്​കർ വീണ്ടും നിരാഹാര സമരത്തിലേക്ക്​. ജൂലൈ 27 വ്യാഴാഴ്ച ബഡ്വാനിയിലെ രാജ്ഘട്ടിൽ മേധ സത്യാഗ്രഹം ആരംഭിക്കും. ധർമ്മദാ തീരത്ത്​ ഗ്രാമങ്ങളിലുള്ള ജനങ്ങൾ നടത്തി വന്ന സത്യാഗ്രഹം അവസാനിപ്പിച്ച്​ അവരും മേധക്കൊപ്പം ചേരും.
ജൂലൈ 31ന് മുമ്പ് സർക്കാർ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന പുനരധിവാസ കേന്ദ്രങ്ങളിലേക്ക് വീടും കൃഷിയിടവും ഉപേക്ഷിച്ച് മാറണം എന്നാണ്​ ഗ്രാമവാസികൾക്ക്​ സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. ജൂലൈ 31ന് ശേഷം ഒഴിഞ്ഞു പോകാത്തവരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാൻ കോടതി ഉത്തരവുണ്ട്​.
പുനരധിവാസ കേന്ദ്രങ്ങൾ നിർമാണം പൂർണമായി എന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് സർക്കാർ ചെയ്​തതെന്നാണ്​ ആ​രോപണം. തകര ഷീറ്റുകൾ മേഞ്ഞ രണ്ട്​ മുറികളുടെ നിർമാണം മാത്രമാണ്​ സർക്കാർ പൂർത്തികരിച്ചിരിക്കതെന്നാണ്​ ആരോപണം. കോർപറേറ്റുകൾക്ക്​ വേണ്ടി കർഷകരെയും ആദിവാസികളെയും കുടിയൊഴിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയാണ്​ മേധയുടെ നിരാഹാരം




Sharing is Caring