ബിജെപി പിന്തുണയ്ക്കും: നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാവും


മഹാസഖ്യത്തില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ് കുമാറിന് പിന്തുണയുമായി ബിജെപി.
ബീഹാറില്‍ സര്‍ക്കാരുണ്ടാക്കാന്‍ നിതീഷ് കുമാറിന് പിന്തുണ നല്‍കുമെന്ന് സംസ്ഥാന ബിജെപി ഘടകം അറിയിച്ചു.
ഇന്നു തന്നെ ഗവര്‍ണറെ കണ്ട് പിന്തുണ അറിയിക്കുമെന്നും ജെഡി(യു) – ബിജെപി സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ നാളെ തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ബിജെപി നേതാക്കളായ സുശീല്‍ കുമാര്‍ മോദി, നിത്യാനന്ദ് റായി എന്നിവരുടെ നേതൃത്വത്തിലുള്ള എംഎല്‍എമാരുടെ സംഘം നിതീഷ് കുമാറിന്റെ വസതിയിലെത്തിയിട്ടുണ്ട്.
പുതിയ സര്‍ക്കാരില്‍ ബിജെപിക്ക് പ്രാതിനിധ്യമുണ്ടാവുമെന്നും സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയാവുമെന്നുമാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.




Sharing is Caring