മൂലധനം തൊഴിലാളിവര്‍ഗത്തിന് ദിശാബോധം നല്‍കി: കെ എന്‍ ഗണേഷ്

മൂലധനത്തിന്റെ രീതിശാസ്ത്രം’ എന്ന വിഷയം അവതരിപ്പിച്ച് ഡോ. കെ എന്‍ ഗണേഷ് സംസാരിക്കുന്നു

തൊഴിലാളിവര്‍ഗത്തിന് തങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ദിശാബോധം പകരാനുള്ള സൈദ്ധാന്തികചട്ടക്കൂട് ഉണ്ടാക്കാനാണ് മൂലധനത്തിന്റെ ആദ്യവാള്യം പുറത്തിറക്കിയതെന്ന് ഡോ. കെ എന്‍ ഗണേഷ് പറഞ്ഞു.
മൂലധനം പ്രസിദ്ധീകരണത്തിന്റെ നൂറ്റമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രൊഫ. വി അരവിന്ദാക്ഷന്‍ ഫൌണ്ടേഷന്‍ സംഘടിപ്പിച്ച ‘മൂലധനത്തിന്റെ വര്‍ത്തമാനം’ പ്രഭാഷണപരമ്പരയുടെ ആദ്യദിവസം ‘മൂലധനത്തിന്റെ രീതിശാസ്ത്രം’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തികശാസ്ത്ര താല്‍പ്പര്യത്തേക്കാള്‍ സാമൂഹികശാസ്ത്ര താല്‍പ്പര്യമായിരുന്നു ഈ രചനയിലേക്ക് മാര്‍ക്സിനെ നയിച്ചത്. ‘തത്വശാസ്ത്രത്തിന്റെ ദാരിദ്യ്രം’, ‘കൂലി വില ലാഭം’ തുടങ്ങിയ രചനകളിലൂടെ വികസിച്ചു കയറിയ ചിന്തയാണ് മൂലധനത്തിലേക്ക് നയിച്ചത്.
വിവിധ സമൂഹങ്ങളിലെ തൊഴിലാളികള്‍ക്ക് കൃത്യമായി ദിശയില്ലാത്ത കാലത്താണ് മൂലധനം രൂപപ്പെടുന്നത്. അത് എക്കാലത്തും മാനവന്റെ ചരിത്രഗതിയിലെ ദിശാസൂചിയാണെന്നും അദ്ദേഹം പറഞ്ഞു.
സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ അധ്യക്ഷനായി. പി എസ് ഇക്ബാല്‍ സ്വാഗതവും കെ എസ് സദാനന്ദന്‍ നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *