മുരുക​ന്റെ മരണം: ആശുപത്രികള്‍ക്ക്​ വീഴ്ച പറ്റിയെന്ന് പൊലീസ് റിപ്പോര്‍ട്ട്

വാഹനാപകടത്തില്‍ പരിക്കേറ്റ തമിഴ്​നാട്​ സ്വദേശി മുരുക​ന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ വിവിധ ആശുപത്രികള്‍ക്ക്​ വീഴ്ചപറ്റിയെന്ന് പൊലീസ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിനും നാല്​ സ്വകാര്യ ആശുപത്രികള്‍ക്കും വീഴ്ച പറ്റിയെന്നാണ്​ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടി​​െന്‍റ അടിസ്ഥാനത്തില്‍ ആശുപത്രികളില്‍ ഇയാളെ എത്തിച്ച സമയത്ത്​ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തേക്കും. ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരെ അറസ്​റ്റ്​ ചെയ്തേക്കുമെന്നും സൂചനയുണ്ട്.

തലക്ക് ഗുരുതരമായി പരിക്കേറ്റ മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും െവ​ന്‍റിലേറ്റര്‍ സേവനമുള്ള തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിക്കാന്‍ സാധിക്കാത്തതി​​െന്‍റ കാരണങ്ങള്‍ വ്യക്തമാക്കി മെഡിക്കല്‍ കോളജ് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പ് ശരിയല്ലെന്ന്​ ഇതോടെ വ്യക്​തമാവുകയാണ്​. െവ​ന്‍റിലേറ്റര്‍ സംവിധാനം ഇല്ലാത്തതിനാല്‍ മുരുകനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു അധികൃതരുടെ വാദം. പ്രസ്തുത ദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോര്‍ട്ടബിള്‍ െവ​ന്‍റിലേറ്ററുണ്ടായിട്ടും മുരുകനെ തിരിച്ചയ​െച്ചന്ന് പൊലീസ് കണ്ടെത്തി. രേഖകളുടെ അടിസ്ഥാനത്തിലും പൊലീസ് നടത്തിയ അന്വേഷണത്തിലുമാണ് വിവരങ്ങള്‍ തിരിച്ചറിഞ്ഞത്.

ഡോക്ടര്‍മാരുടെ വീഴ്ചകള്‍ എണ്ണിയെണ്ണി പറയുന്നതാണ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പോര്‍ട്ടബിള്‍ െവ​ന്‍റിലേറ്റര്‍ ഉണ്ടായിട്ടും ഉപയോഗിച്ചില്ല, കൊല്ലം മെഡിട്രീനയിലും മെഡിസിറ്റിയിലും ന്യൂറോ സര്‍ജന്മാരുണ്ടായിട്ടും മുരുകനെ തിരിഞ്ഞുനോക്കിയില്ല, അസീസിയ മെഡിക്കല്‍ കോളജ് അധികൃതര്‍ കാരണങ്ങള്‍ വ്യക്തമാക്കാതെ ​ൈകയൊഴിഞ്ഞു, ഉള്ളൂര്‍ എസ്.യു.ടി റോയല്‍ ചികിത്സ നല്‍കാന്‍ വിസമ്മതിച്ചു തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്​. ആശുപത്രികളിലെ രേഖകളും െവ​ന്‍റിലേറ്ററുകളുടെ കണക്കുകള്‍ സൂക്ഷിക്കുന്ന രജിസ്​റ്ററും പൊലീസ് പരിശോധിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *