തിരുവനന്തപുരം: തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരോട് സര്‍ക്കാര്‍ വിശദീകരണം തേടി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരായ പാട്രിക് പോള്‍, ശ്രീകാന്ത് വലസപ്പള്ളി എന്നിവരോടാണ് ആരോഗ്യ സെക്രട്ടറി വിശദീകരണം തേടിയത്.
2017 ഓഗസ്റ്റ് ഏഴിനാണ് മുരുകന് കൊല്ലം ഇത്തിക്കരയ്ക്കു സമീപം അപകടത്തില്‍പ്പെട്ടത്. കൊല്ലത്തെ അഞ്ച് സ്വകാര്യ ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും മുരുകനെ എത്തിച്ചെങ്കിലും ചികിത്സ നിഷേധിച്ചെന്നാണ് പരാതി.














