515 കോടി രൂപയുടെ തട്ടിപ്പു നടന്നതായി കാനറ ബാങ്ക് സിബിഐയ്ക്ക് പരാതി നല്‍കി


ന്യൂഡല്‍ഹി: 515 കോടി രൂപയുടെ തട്ടിപ്പു നടന്നതായി കാനറ ബാങ്കിന്‍റെ പരാതി. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ആര്‍പി ഇന്‍ഫോ സിസ്റ്റം എന്ന സ്ഥാപനത്തിനും അതിന്‍റെ ഡയറക്ടര്‍മാര്‍ക്കും എതിരെയാണ് കാനറ ബാങ്കിന്‍റെ പരാതി. പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി തട്ടിപ്പ്), ബാങ്ക് ഓഫ് ബറോഡ (റോട്ടോമാക് കേസ്) എന്നിവയ്ക്കു പിന്നാലെയാണ് പുതിയ ബാങ്ക് തട്ടിപ്പ് പുറത്തുവരുന്നത്. 515.15 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാരോപ്പിച്ചാണ് ആര്‍പി ഇന്‍ഫോ സിസ്റ്റത്തിനെതിരെ കാനറാ ബാങ്ക് ഡപ്യൂട്ടി ജനറല്‍ രംഗത്തെത്തിയത്‌.




Sharing is Caring