മുടി മുറിച്ച് പൊതുചടങ്ങില്‍ അവതാരകയായെത്തിയ യുവ അധ്യാപികയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മടത്തെ ചിറക്കുനിയില്‍ നടന്ന കുടിവെള്ള പദ്ധതി നിര്‍മാണോദ്ഘാടനച്ചടങ്ങിലാണു സംഭവം. ഉദ്ഘാട പ്രസംഗത്തിനായി എഴുന്നേറ്റ മുഖ്യമന്ത്രി ആദ്യം ചെയ്തത് പരിപാടിയുടെ അവതാരക കൂടിയായ കണ്ണൂര്‍ ചാല ചിന്മയ സ്‌കൂള്‍ അധ്യാപികയായ ആനന്ദജ്യോതിയെ അനുമോദിക്കുകയായിരുന്നു.
ആനന്ദജ്യോതി ടീച്ചര്‍ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മിച്ചു നല്‍കുന്ന ഒരു സംഘടനക്ക് തന്റെ മുടി മുറിച്ച് നല്‍കിയത് കഴിഞ്ഞ മാസമാണ്. ഒരു മാസം മുന്‍പു തമിഴ്നാട് യാത്രയ്ക്കിടയിലാണു രോഗികള്‍ക്കു വിഗ് നല്‍കുന്ന സന്നദ്ധ സംഘടനയ്ക്കു മുടി സംഭാവന ചെയ്യ്തത.
നിങ്ങള്‍ക്കും ഇങ്ങനെ ചെയ്യാവുന്നതാണ്. രോഗം മൂലം മുടി കൊഴിഞ്ഞു പോയവര്‍ക്ക് ആശ്വാസമാകുന്നതാണ് ഇത്തരം പ്രവര്‍ത്തികള്‍. മുഖ്യമന്ത്രി പറഞ്ഞു.