രോഹിതിന് തകര്‍പ്പന്‍ സെഞ്ച്വറി; കോഹ്ലിക്ക് ഫിഫ്റ്റി; ഇന്ത്യ മികച്ച നിലയിലേക്ക്

ന്യൂസിലാന്‍ഡിനെതിരേ നടക്കുന്ന പരമ്പരയിലെ അവസാന ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് തകര്‍പ്പന്‍ സെഞ്ച്വറി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 33 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു ബാറ്റിങ് തുടരുന്നു.
29 റണ്‍സെടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡ് വിരാട് കോഹ്ലിക്കൊപ്പം ചേര്‍ന്ന് രോഹിത് ശര്‍മ നയിക്കുകയാണ്. 11 ബൗണ്ടറികളും രണ്ട് സിക്‌സുമടക്കം 107 ബോളില്‍ നിന്നാണ് രോഹിതിന്റ സെഞ്ച്വറി നേട്ടം. രോഹിതിന്റെ 15ാം സെഞ്ച്വറിയാണിത്. അതേസമയം, കോഹ്ലിയുടെ 46ാം അര്‍ധ ശതകമാണിത്.
തുടര്‍ച്ചയായ ഏഴാം പരമ്പര എന്ന ലക്ഷ്യത്തോടെയാണ് കാണ്‍പൂരില്‍ ഇന്ത്യ ഇന്നിറങ്ങിയിരിക്കുന്നത്. ന്യൂസിലാന്‍ഡിനെതിരേയുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ആദ്യ മത്സരത്തില്‍ തോറ്റ ഇന്ത്യ രണ്ടാ മത്സരത്തില്‍ ജയിച്ചിരുന്നു. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *