മുംബൈ ആരേ കോളനിയിലെ മരംമുറിക്കല്‍ സുപ്രിംകോടതി തടഞ്ഞു

മുംബൈ: ആരേ കോളനിയിലെ മരംമുറിക്കല്‍ സുപ്രിംകോടതി തടഞ്ഞു. ആരേ കോളനിയില്‍ നിന്ന് ഇനി മരങ്ങള്‍ മുറിക്കരുതെന്ന് സുപ്രിംകോടതി ഉത്തരവിറക്കി. കോടതി കടുത്ത നിലപാട് എടുത്തതോടെ മരങ്ങള്‍ മുറിക്കില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാരും സുപ്രിംകോടതിയില്‍ ഉറപ്പ് നല്‍കി. ആരേ കോളനിയിലെ മരങ്ങള്‍ വെട്ടിമാറ്റുന്നതിനെതിരെ വന്‍ പ്രതിഷേധമാണ് മുംബൈയില്‍ നടക്കുന്നത്.

മരങ്ങള്‍ വെട്ടിമാറ്റുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ കഴിഞ്ഞദിവസം ബോംബെ ഹൈക്കോടതി തള്ളിയതോടെയാണ് മെട്രോ അധികൃതര്‍ മരങ്ങള്‍ മുറിക്കുന്ന നടപടികളിലേക്ക് കടന്നത്. എന്നാല്‍ വെള്ളിയാഴ്ച രാത്രിയോടെ പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരുമടക്കം നിരവധിപേര്‍ ആരേ കോളനിയില്‍ പ്രതിഷേധവുമായി രംഗത്തെത്തി.മെട്രോ റെയിലിന്റെ കാര്‍ഷെഡ് നിര്‍മിക്കുന്നതിനുവേണ്ടിയാണ് ആരേ കോളനിയിലെ മരങ്ങള്‍ വെട്ടിമാറ്റുന്നത്. നഗരത്തിന്റെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കുന്ന ആരേ കോളനിയില്‍ 2500-ലേറെ മരങ്ങള്‍ വെട്ടിമാറ്റാനായിരുന്നു തീരുമാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *