ഗുജറാത്തില്‍ പാലം തകര്‍ന്ന് വീണ് നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു

ഗാന്ധിനഗര്‍ : പാലം തകര്‍ന്ന് വീണ് നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. ഗുജറാത്തിലെ ജുനഗഡില്‍, മലങ്ക ഗ്രാമത്തിനു സമീപമാണ് പാലം തകര്‍ന്നത്. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്.

വാര്‍ത്ത ഏജന്‍സി എഎന്‍ഐ ആണ് സംഭവം ട്വീറ്റ് ചെയ്തിരിക്കുന്നത്. പരിക്കേറ്റതായോ, ആളപായമുണ്ടായതായോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലം തകരാനുള്ള കാരണം വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *