പ്രശസ്ത ചിത്രകാരി ഷിറീന്‍ മോദിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

പനാജി: പ്രശസ്ത ചിത്രകാരി ഷിറീന്‍ മോദിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി . ഞായറാഴ്ചയാണ് ഗോവയിലെ വസതിയില്‍ ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ തോട്ടക്കാരന്‍ ഇവരെ കൊലപ്പെടുത്തിയെന്നും സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടുന്നതിനിടെ ഇയാള്‍ വീണ് പരിക്കേറ്റ് മരിച്ചതായും പൊലീസ് പറഞ്ഞു . വര്‍ഷങ്ങളായി ഗോവയില്‍ ആര്‍ട്ട് സ്റ്റുഡിയോ നടത്തുന്ന ഷിറീന്‍ മോദി യായഥാര്‍ത്ഥത്തില്‍ മുംബൈ സ്വദേശിയാണ് .

കൊലനടത്തിയ ഇവരുടെ തന്നെ തോട്ടക്കാരനായ പ്രഫുല്ല എന്നയാള്‍ അസ്സം സ്വദേശിയാണ്. വീട്ടിലെ സ്റ്റോറൂമില്‍ വെച്ച്‌ വലിയ ആയുധം ഉപയോഗിച്ച്‌ ഷിറീന്‍ മോദിയെ തലയ്ക്ക് അടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു . വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി .

Spread the love

Leave a Reply

Your email address will not be published. Required fields are marked *