മിഷേല്‍ ഷാജിയുടെ ദുരൂഹസാചര്യത്തിലുള്ള മരണം : അന്വേഷണം സിസിടിവി ദൃശ്യത്തില്‍ കണ്ട രണ്ട് യുവാക്കളെ കേന്ദ്രീകരിച്ച്‌


കൊച്ചി: കൊച്ചിയില്‍ സിഎ വിദ്യാര്‍ത്ഥിനിയുടെ ദുരൂഹസാചര്യത്തിലുള്ള മരണത്തിൽ രണ്ട് യുവാക്കളെ കേന്ദ്രീകരിച്ച്‌ അന്വേഷണം വീണ്ടും ആരംഭിച്ചു.സി.എ. വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയെയാണ് ഒന്നര വര്‍ഷം മുമ്ബ് കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മിഷേലിനെ ബൈക്കില്‍ പിന്തുടര്‍ന്നതായി കരുതുന്ന യുവാക്കളെ കേന്ദ്രീകരിച്ച്‌ അന്വേഷണം പുനരാരംഭിക്കുകയാണ്. ഇവരെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരസ്യം നല്‍കി.


2017 മാര്‍ച്ച്‌ അഞ്ചിന് വൈകിട്ട് ആറ് മണിയോടെ കലൂര്‍ സെന്റ് ആന്റണീസ് പള്ളിക്ക് സമീപം മോട്ടോര്‍ സൈക്കിളില്‍ വന്നിറങ്ങിയ രണ്ട് പേര്‍ക്കായാണ് പൊലീസ് തിരച്ചില്‍ നടത്തുന്നത്. ഇതേ ദിവസമാണ് കൊച്ചിയിലെ ഹോസ്റ്റലില്‍നിന്ന് പുറത്തുപോയ മിഷേലിനെ കാണാതായത്. അടുത്ത ദിവസമാണ് മിഷേലിന്റെ മൃതദേഹം കൊച്ചി കായലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. മിഷേല്‍ ആത്മഹത്യ ചെയ്തുവെന്നായിരുന്നു പൊലീസിന്റെയും കൈംബ്രാഞ്ചിന്റെയും കണ്ടെത്തല്‍. അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച്‌ മിഷേലിന്റെ കുടുംബം രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം വീണ്ടും പുനരാരംഭിച്ചിരിക്കുന്നത്




Sharing is Caring