പുല്‍വാമ : പുല്‍വാമയില്‍ ഇന്നലെ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് സൈനികര്‍ മരിച്ചു. ജമ്മുകശ്മീരിലെ അനന്ത് നഗറില്‍ സൈനികരും ഭീകരരും ഏറ്റുമുട്ടല്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ മരിച്ചു . രണ്ട് ഭീകരരെ സൈന്യം വധിച്ചു. സൈനിക വാഹനത്തിന് നേരെ ഇന്നലെ വൈകുന്നേരമാണ് ഐഇഡി സ്ഫോടനം ഉണ്ടായത്. 44 രാഷ്ട്രീയ റൈഫിള്‍സിന്‍റെ വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്. പട്രോളിങ്ങിനായി പോകവെ കുഴിബോംബ് പൊട്ടത്തെറിക്കുകയായിരുന്നു.













