പത്മനാഭ സ്വാമിക്ഷേത്രത്തിലെ നിധിശേഖരം മ്യുസിയമാക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍


തിരുവനന്തപുരം: സുപ്രീംകോടതിയുടെ അനുമതി ലഭിച്ചാലുടന്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം മ്യൂസിയമാക്കുന്നത്തിനുള്ള പദ്ധതി തയ്യാറാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശ്വാസങ്ങള്‍ ഹനിക്കാത്ത വിധം പത്മനാഭ സ്വാമിക്ഷേത്രത്തിലെ നിധിശേഖരം അന്താരാഷ്ട്ര തലത്തിലുള്ള മ്യൂസിയമാക്കി മാറ്റണമെന്ന് കെ ബി ഗണേഷ് കുമാറാണ് ആവശ്യമുന്നയിച്ചത്. ഇതുസംബന്ധിച്ച ശുപാര്‍ശ സര്‍ക്കാരിന്‍റെ പരിഗണനയിലണെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി.ശാസ്താംകോട്ട കെഎസ്‌ആര്‍ടിസി ഡിപ്പോയുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ഭരണപക്ഷ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ ഗതാഗതമന്ത്രിയെ വിമര്‍ശിച്ചു. ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ തലത്തില്‍ ഏകോപനമില്ലെന്ന് ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെ ഇഎസ് ബിജിമോളും വിമര്‍ശിച്ചു. ഭരണപക്ഷ അംഗങ്ങളുടെ വിമര്‍ശനം പ്രതിപക്ഷം സഭയില്‍ സര്‍ക്കാറിനെതിരെ ഉന്നയിച്ചു.




Sharing is Caring