കോഴിക്കോട് ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു


കോഴിക്കോട്: കൊടിയത്തൂര്‍ പഞ്ചായത്തില്‍ പഴംപറമ്ബില്‍ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു . മലപ്പുറം ഓ‌മാനൂര്‍ സ്വദേശി വിനു, ചെറുവാടി സ്വദേശി പുല്‍പ്പറമ്ബില്‍ അബ്ദുല്‍ റഹ്മാന്‍ എന്നിവരാണ് മരിച്ചത്. ചെങ്കല്‍ ക്വാറിയില്‍ മണ്ണ് നീക്കുന്നതിനിടെയായിരുന്നു അപകടം. രാവിലെ ജോലിക്കെത്തിയപ്പോഴാണ് അപകടം നടന്നത്. മണ്ണിനകത്തു കുടുങ്ങിയ ഇവരെ പുറത്തെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.




Sharing is Caring