മിഷേലിനെ ബോട്ടില്‍ കടത്തിക്കൊണ്ടു പോയെന്നു സംശയം


സിഎ വിദ്യാര്‍ഥിനി മിഷേലി (18) നെ ബോട്ടില്‍ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാനുള്ള സാധ്യത ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും. ഇതിന്റെ ഭാഗമായി, സ്വകാര്യ സര്‍വീസ് നടത്തുന്ന ബോട്ടുടമകളെയും ബോട്ടുകളിലെ ജീവനക്കാരെയും ചോദ്യം ചെയ്യും. മിഷേലിനെ കാണാതായ ദിവസം സന്ധ്യക്കു ശേഷം എറണാകുളം, ഹൈക്കോടതി ജെട്ടികള്‍ക്കു സമീപം കായലിലുണ്ടായിരുന്ന ബോട്ടുകളുമായി ബന്ധപ്പെട്ടാണു ക്രൈംബ്രാഞ്ചിന്റെ പരിശോധന. മകളെ ബോട്ട് മാര്‍ഗം കടത്തിക്കൊണ്ടുപോയ ശേഷം അപായപ്പെടുത്തിയതാകാമെന്നു പിതാവ് ഷാജി അന്വേഷണ സംഘത്തിനു മുന്‍പില്‍ സംശയമുന്നയിച്ച സാഹചര്യത്തിലാണ് ആ സാധ്യത കൂടി പരിശോധിക്കാന്‍ തീരുമാനിച്ചത്.


ഹൈക്കോടതി ജംക്ഷനില്‍നിന്നു ലഭിച്ച സിസി ടിവി ദൃശ്യത്തിലെ പെണ്‍കുട്ടി മിഷേല്‍ ആണെന്നു കരുതുന്നില്ലെന്നു ഷാജി ക്രൈംബ്രാഞ്ചിനെ അറിയിച്ചു.




Sharing is Caring