മോഹന്‍ ഭഗവത് രാഷ്ട്രപതിയാകാന്‍ പറ്റിയ നേതാവെന്ന് ശിവസേന വക്താവ്


ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭഗവത് രാഷ്ട്രപതിയാകാന്‍ പറ്റിയ സ്ഥാനാര്‍ഥിയാണെന്നു ശിവസേന എംപിയും പാര്‍ട്ടി വക്താവുമായ സഞ്ജയ് റാവുത്ത്. മോഹന്‍ ഭഗവതിന്റെ പേരും രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി കേള്‍ക്കുന്നു. ഹിന്ദുരാഷ്ട്രം എന്ന സ്വപ്നം സഫലമാക്കുന്നതിന് ഇത് ഉപകരിക്കുമെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു.


എന്നാല്‍, രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്ന കാര്യം പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയായിരിക്കും തീരുമാനിക്കുക.




Sharing is Caring