മാവോയിസ്റ്റ് ബന്ധമെന്ന്; വി​പ്ല​വ ക​വി വ​ര​വ​ര​റാ​വു​വി​നെ വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്തു


പൂ​ന: മാ​വോ​യി​സ്റ്റ് ചി​ന്ത​ക​ന്‍ പി.​വ​ര​വ​ര​റാ​വു​വി​നെ മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​റ​സ്റ്റ്. ഈ ​വ​ര്‍​ഷം ജ​നു​വ​രി​യി​ല്‍ ന​ട​ന്ന ഭീ​മ കൊ​റേ​ഗാ​വ് സം​ഘ​ര്‍​ഷം, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വ​ധി​ക്കാ​ന്‍ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി എ​ന്നീ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് വീ​ട്ടു ത​ട​ങ്ക​ലി​ലാ​ക്കി​യ വ​ര​വ​ര​റാ​വു​വി​ന്‍റെ ത​ട​ങ്ക​ല്‍ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്ത​ത്.


ഓ​ഗ​സ്റ്റ് 28-ന് ​മ​ഹാ​രാ​ഷ്ട്ര പോ​ലീ​സി​ന് റാ​വു​വി​നെ ക​സ്റ്റ​ഡി​യി​ലൊ​രു​ക്കാ​ന്‍ വ​ഴി​യൊ​രു​ക്കി​യ ചീ​ഫ് മെ​ട്രോ​പൊ​ളി​റ്റ​ന്‍ മ​ജി​സ്ട്രേ​റ്റി​ന്‍റെ ട്രാ​ന്‍​സി​റ്റ് റി​മാ​ന്‍​ഡ് റ​ദ്ദാ​ക്കാ​ന്‍ ഹൈ​ദ​രാ​ബാ​ദ് ഹൈ​ക്കോ​ട​തി വെ​ള്ളി​യാ​ഴ്ച വി​സ​മ്മ​തി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ്. ഇ​തി​നാ​യി പൂ​ന പോ​ലീ​സ് എ​സി​പി ഉ​ള്‍​പ്പെ​ടെ​യു​ള്ള പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘം വെ​ള്ളി​യാ​ഴ്ച ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ റാ​വു​വി​നെ പൂ​ന​യി​ലേ​ക്കു കൊ​ണ്ടു​പോ​കും.


അ​തേ​സ​മ​യം, റാ​വു​വി​ന്‍റെ അ​റ​സ്റ്റി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​യാ​യി​ക​ളും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​രും രം​ഗ​ത്തെ​ത്തി. ഇ​വ​ര്‍ പോ​ലീ​സ് സം​ഘ​ത്തി​നു നേ​രെ പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തി. ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ​ധ്വം​സ​ന​വും നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​യു​മാ​ണ് പോ​ലീ​സ് കൈ​ക്കൊ​ള്ളു​ന്ന​തെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നും അ​ഭി​ഭാ​ഷ​ക​നു​മാ​യ വി.​ര​ഘു​നാ​ഥ് ആ​രോ​പി​ച്ചു.

വി​പ്ല​വ ക​വി പി. ​വ​ര​വ​ര​റാ​വു, അ​ഭി​ഭാ​ഷ​ക​യും ട്രേ​ഡ് യൂ​ണി​യ​ന്‍ പ്ര​വ​ര്‍​ത്ത​ക​യും ആ​യ സു​ധ ഭ​ര​ദ്വാ​ജ്, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ ഗൗ​തം നാ​വ്ലാ​ഖ, വെ​ര്‍​ണോ​ന്‍ ഗോ​ണ്‍​സാ​ല്‍​വ​സ്, അ​രു​ണ്‍ ഫെ​രേ​ര എ​ന്നി​വ​രെ​യാ​ണ് മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ചു പൂ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റി​നെ ചോ​ദ്യം ചെ​യ്തു റോ​മി​ല ഥാ​പ്പ​ര്‍, പ്ര​ഭാ​ത് പ​ട്നാ​യി​ക്, സ​തീ​ഷ് ദേ​ശ്പാ​ണ്ഡേ, മാ​ജാ ദാ​രു​വാ​ല എ​ന്നി​വ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു. ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച സു​പ്രീം കോ​ട​തി ഇ​വ​രു​ടെ അ​റ​സ്റ്റ് വീ​ട്ടു​ത​ട​ങ്ക​ലാ​ക്കി.



Sharing is Caring