ശബരിമലയില്‍ ഭക്തര്‍ക്ക് പകലും നിയന്ത്രണം ഏര്‍പ്പെടുത്തി


ശബരിമല: ഭക്തര്‍ക്ക് സന്നിധാനത്ത് പകലും നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് 11.30മുതല്‍ രണ്ടു മണി വരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ കയറ്റി വിടില്ല. സന്നിധാനത്ത് ഉള്ളവരെ ഈ സമയം താഴേക്ക് ഇറക്കും. ഈ സമയം പമ്പയില്‍ നിന്ന് ആരെയും മുകളിലേക്ക് കടത്തി വിടില്ല.


രാത്രി നിയന്ത്രണത്തെ കൂടാതെയാണ് പകലും പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സന്നിധാനത്ത് പതിവ് തിരക്ക് ഇല്ലാതിരിക്കെയാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.




Sharing is Caring