മാലിദ്വീപ്‌: അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ ഇന്ന്‌ ഇന്ത്യയിലേക്ക്‌

മാലെ: മാലിദ്വീപിലുണ്ടായ പ്രശ്​നങ്ങള്‍ക്കിടെ അറസ്​റ്റിലായ മാധ്യമപ്രവര്‍ത്തകനെ ഇന്ന്​ ഇന്ത്യയിലേക്ക്​ അയക്കും. ഫ്രഞ്ച്​ ന്യൂസ്​ എജന്‍സിക്ക്​ വേണ്ടി പ്രവര്‍ത്തിക്കുന്ന രണ്ട്​ മാധ്യമ പ്രവര്‍ത്തകരാണ്​ മാലിദ്വീപില്‍ അറസ്​റ്റിലായത്​. ഇതില്‍ ഒരാള്‍ ഇന്ത്യക്കാരാനായ മണിശര്‍മ്മയാണ്​​. ഇയാളെ നാടുകടത്തുമെന്ന വിവരം മാലിദ്വീപ്​ പൊലീസ്​ ​ഒൗദ്യോഗികമായി സ്ഥിരീകരിച്ചു. എന്‍.ഡി.ടി.വിയാണ്​ വാര്‍ത്ത പുറത്ത്​ വിട്ടത്​.

ടൂറിസ്​റ്റ്​ വിസയില്‍ മാലിദ്വീപിലെത്തിയതിന്​ ശേഷം കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ച്‌​ മാധ്യമപ്രവര്‍ത്തകര്‍ രാജ്യത്ത്​ ജോലി ചെയ്യുകയായിരുന്നു. മാലിദ്വീപില്‍ ജോലി ചെയ്യണമെങ്കില്‍ ഇവര്‍ക്ക്​ ബിസിനസ്​ അല്ലെങ്കില്‍ ജോലി ചെയ്യുന്നതിനുള്ള വിസ ആവശ്യമാണ്​. ഇതില്ലാതെ ജോലി ചെയ്​തതിനാലാണ്​ ഇവരെ നാട്ടുകടത്തുന്നത്​​.

മണിശര്‍മ്മയെ തിരിച്ചയക്കുന്ന വിവരം മാലിദ്വീപ്​ ഒൗദ്യോഗികമായി അറിയിച്ചുവെന്ന്​ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. പ്രസിഡന്‍റ്​ അബ്​ദുള്ള യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ്​ മാലിദ്വീപില്‍ പ്രതിസന്ധി ഉണ്ടായത്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *