മുപ്പതുകൊല്ലത്തിനകം ലോകം കൊടും ശൈത്യത്തിലേക്ക്‌ എങ്ങും മഞ്ഞും തണുപ്പും മാത്രമെന്ന്‌ ശാസ്‌ത്രജ്ഞര്‍

കാലിഫോര്‍ണിയ: കൊടും ചൂടിന്റെ കാലം അവസാനിക്കുന്നു. ലോകം ഇനി ഐസ് ഏജിലേക്ക് നീങ്ങാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ 20 വര്‍ഷമായി ഗവേഷകര്‍ നടത്തിയ നിരീക്ഷണം സൂചിപ്പിക്കുന്നത് വരാന്‍ പോകുന്നതുകൊടും തണുപ്പിന്റെ കാലമാണെന്നാണ്. 2050ഓടെ സൂര്യന്റെ പ്രകാശം മങ്ങുകയും സൂര്യന്‍ ഏഴ് ശതമാനം തണുപ്പ് ഉള്ളതായും മാറും.

സൂര്യന്റെ ഇരുധ്രുവങ്ങളിലുമുണ്ടാകുന്ന തരംഗങ്ങള്‍ പരസ്പരം കൂട്ടിമുട്ടുന്നതോടെയാണ് താപനിലയില്‍ ഗണ്യമായ കുറവുണ്ടാവുക. സോളാര്‍ മാക്സിമം, സോളാര്‍ മിനിമം എന്നിങ്ങനെ രണ്ട് സ്റ്റേജുകളുള്ള 11 ഇയര്‍ സൈക്കിളിലൂടെയാണ് സൂര്യന്‍ ഇപ്പോള്‍ കടന്നു പോകുന്നത്. ഇനി സോളാര്‍ മിനിമം എന്ന പ്രതിഭാസത്തിലേക്കാണ് കടക്കാന്‍ പോവുന്നത്.

ഇതാവും ഐസ് ഏജിന് കാരണമായി മാറുക. വരാന്‍ പോകുന്ന ഐസ് ഏജ് ‘ഗ്രാന്‍ഡ് മിനിമം’ സംജാതമാകുന്നതോടെ 17-ാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് യൂറോപ്പില്‍ നിലനിന്ന കാലാവസ്ഥയിലേക്ക് നീങ്ങുമെന്നാണ് കരുതുന്നത്.

അക്കാലത്ത് തേംസ് റിവര്‍ പോലും ഐസ് കട്ടയായി പോയിരുന്നു. 1968ല്‍ ബാള്‍ടിക് കടല്‍ പോലും തണുത്തുറഞ്ഞ കാലാവസ്ഥയില്‍ ഐസ് ആയി മാറിയിരുന്നു. 2050ലെ കാലാവസ്ഥ വളരെ മോശമായിരിക്കുമെന്നാണ് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *