മാര്‍ച്ച്‌ ഒന്ന് മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് കോവിഡ് വാക്സിന്‍ ലഭ്യമാകും

തിരുവനന്തപുരം : മാര്‍ച്ച്‌ ഒന്ന് മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് കോവിഡ് വാക്സിന്‍ ലഭ്യമായി തുടങ്ങും. അറുപത് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും 45 വയസ്സിന് മുകളില്‍ പ്രായമുള്ള ഗുരുതര രോഗമുള്ളവര്‍ക്കും വാക്സിന്‍ ലഭിക്കും. 45 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ കാന്‍സര്‍ ബാധിച്ചവര്‍ ,വൃക്ക രോഗമുള്ളവര്‍ ,ഹൃദ്രോഗമുള്ളവര്‍ ,പ്രമേഹ രോഗികള്‍ ,അമിത രക്തസമ്മര്‍ദ്ദമുള്ളവര്‍ എന്നിവരെയായിരിക്കും പരിഗണിക്കുക.

കോവിഡ് വാക്‌സിന്‍ ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടത് ?

*രെജിസ്ട്രേഷന് ആദ്യമായി കോവിഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.

*നിങ്ങളുടെ മൊബൈല്‍ നമ്ബറോ ആധാര്‍ നമ്ബറോ നല്‍കി രെജിസ്റ്റര്‍ ചെയുക.ഒരു ഓടിപി ലഭിക്കും. ഇതുപയോഗിച്ച്‌ അക്കൗണ്ട് തുടങ്ങുക

*ഒരു അക്കൗണ്ടില്‍ തന്നെ കുടുംബാംഗങ്ങളുടെയും പേര് രജിസ്റ്റര്‍ ചെയ്യാം

*വാക്‌സിനേഷന്‍ സെന്ററും ലഭ്യമായ ദിവസവും തിരഞ്ഞെടുക്കുക

*റഫറന്‍സ് ഐഡി സൂക്ഷിച്ചു വയ്ക്കുക. ഇതുപയോഗിച്ചാണ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ സാധിക്കുക.

*45 വയസ്സിന് മുകളില്‍ പ്രായമുള്ള മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടിവരും.

വാക്സിന്‍ കേന്ദ്രങ്ങള്‍ എങ്ങനെ തിരഞ്ഞെടുക്കാം ?

സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ ആശുപത്രികളിലും വാക്സിന്‍ സ്വീകരിക്കാന്‍ സംവിധാനമുണ്ട് . ഏത് കേന്ദ്രം സ്വീകരിക്കണമെന്നത് വ്യക്തികള്‍ക്ക് തീരുമാനിക്കാം. ഇതിനായി 20,000 സ്വകാര്യ ആശുപതികളാണ് സജ്ജമാകുന്നത്. സര്‍ക്കാര്‍ ആശുപതികളില്‍ വാക്‌സിന്‍ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളിലെ ഫീസ് നിരക്ക് എത്രയെന്ന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ അറിയിക്കും.

രാജ്യത്ത് എവിടെ നിന്ന് വേണമെങ്കിലും വാക്സിന്‍ സ്വീകരിക്കാം. തിരിച്ചറിയല്‍ കാര്‍ഡിനുള്ള സ്ഥലം തന്നെ വേണമെന്നില്ല. ഉദാഹരണത്തിന് കേരളത്തിലുള്ള ആള്‍ക്ക് തമിഴ് നാട്ടിലോ കര്‍ണാടകത്തിലോ കുത്തിവയ്‌പ്പെടുക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *