മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ്:അനിശ്ചിതകാല കൂട്ട ഉപവാസത്തിനൊരുങ്ങുന്നു.

കോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി അനിശ്ചിതകാല കൂട്ടസമരം സംഘടിപ്പിക്കുന്നു.റോഡ് വികസനത്തിനു മുഴുവന്‍ ഫണ്ടും അനുവധിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിനു മുന്നില്‍ ചരിത്രകാരന്‍ ഡോ എം.ജി.എസ് നാരായണന്റെ നേതൃത്വത്തിലാണ് ഉപവാസസമരം സംഘടിപ്പിക്കുക.സമരത്തിന്റെ ഭാഗമായി വാഹന പ്രചരണ ജാഥയും,സ്മരണ ജ്വാലയും സംഘടിപ്പിക്കുന്നു.സമരത്തിന്റെ ഭാഗമായി ആരംഭിക്കുന്ന വാഹന പ്രചരണജാഥ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് നയിക്കുന്ന ജാഥ മെയ് 11 ന് ഉച്ച കഴിഞ്ഞ് മൂന്നൂ മണിക്ക് വെള്ളിമാടുകുന്ന് ജെഡിടി സ്‌കൂള്‍ പരിസരത്തുനിന്നാരംഭിക്കും. പത്ത് കേന്ദ്രങ്ങളിലെ വിശദീകരണത്തിനു ശേഷം വൈകിട്ട് കിഡ്‌സണ്‍ കോര്‍ണറില്‍ അവസാനിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *