ഉ​ന്നാ​വോ: പെ​ണ്‍​കു​ട്ടി​യെ എം​എ​ല്‍​എ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെന്ന് സി​ബി​ഐ

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഉ​ന്നാ​വോ​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ബി​ജെ​പി എം​എ​ല്‍​എ കു​ല്‍​ദീ​പ് സിം​ഗ് സെ​ന്‍​ഗ​ര്‍ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെന്ന് സി​ബി​ഐ സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ണ്‍ നാ​ലി​ന് പെ​ണ്‍​കു​ട്ടി​യെ കു​ല്‍​ദീ​പ് തന്‍റെ വ​സ​തി​യി​ല്‍​വ​ച്ചാ​ണ് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​തെ​ന്നും സി​ബി​ഐ വ്യ​ക്ത​മാ​ക്കി. തന്‍റെ വ​നി​ത സ​ഹാ​യിയെ മു​റി​യു​ടെ മു​ന്നി​ല്‍ കാ​വ​ല്‍ നി​റു​ത്തി​യ​ശേ​ഷ​മാ​ണ് കു​ല്‍​ദീ​പ് പെണ്‍കുട്ടിയെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​തെ​ന്നും സി​ബി​ഐ റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

മ​ജി​സ്ട്രേ​റ്റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് സി​ബി​ഐ പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി. പെ​ണ്‍​കു​ട്ടി​യെ വൈ​ധ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്ന​ത് പോ​ലീ​സ് വൈ​കി​പ്പി​ച്ചു​വെ​ന്നും സി​ബി​ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ് പെ​ണ്‍​കു​ട്ടി​യെ എം​എ​ല്‍​എ​യു​ടെ വ​സ​തി​യി​ല്‍ എ​ത്തി​ച്ച​തെ​ന്നും തു​ട​ര്‍​ന്നു എം​എ​ല്‍​എ​യും സു​ഹൃ​ത്തു​ക​ളും നി​ര​വ​ധി ത​വ​ണ പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്നും സി​ബി​ഐ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ക്കാ​ന്‍ പോ​ലീ​സ് ത​യാ​റാ​യി​ല്ലെ​ന്നും പ്ര​തി​യെ ര​ക്ഷി​ക്കാ​ന്‍ പോ​ലീ​സ് ശ്ര​മി​ച്ചു​വെ​ന്നും സി​ബി​എെ വ്യ​ക്ത​മാ​ക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *