തിരുവനന്തപുരം: വെള്ളായണി ജംഗ്ഷന് സമീപത്തെ ആളില്ലാത്ത രണ്ടു വീടുകള്‍ കുത്തിതുറന്ന് മോഷണ ശ്രമം നടന്നതായി പരാതി. ജംഗ്ഷന് സമീപം ഷെറാഫുദിന്‍, സക്കീര്‍ ഹുസൈന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള വീടുകളിലാണ് മോഷണ ശ്രമം നടന്നത്. തിരുവനന്തപുരത്ത് കോണ്‍ട്രാക്ടറായ സക്കീര്‍ ഹുസൈന്‍ അഞ്ചാം തീയതി കുടുംബസമേതം വിദേശ യാത്ര പോയത് കൊണ്ടും, ഷറഫുദീന്‍ വിദേശത്ത് ജോലി ചെയ്യുന്നത് കൊണ്ടും രണ്ടു വീട്ടിലും ആളില്ലായിരുന്നു .
ഇവരുവരുടേയും ബന്ധുക്കള്‍ മോഷണശ്രമം കണ്ടെത്തിയത് ഞായര്‍, ബുധന്‍ ദിവസങ്ങളിലാണെങ്കിലും ഞായറാഴ്ച ആയിരിക്കാം മോഷണ ശ്രമം നടന്നതെന്ന് പൊലീസ് പറഞ്ഞു. അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന രണ്ടു വീടുകളുടേയും പ്രധാന കവാടം കുത്തി തുറന്നിട്ടുണ്ടായിരുന്നു. രണ്ടാം നിലയിലെ മുറികളുടെ കതകുകളും കുത്തി തുറന്ന് മോഷണ ശ്രമം നടന്നെങ്കിലും വിലപിടിപ്പുള്ളതൊന്നും സൂക്ഷിക്കാതിരുന്നതിനാല്‍ രണ്ട് വാച്ച് ഒഴികെ മറ്റൊന്നും നഷ്ടപ്പെട്ടില്ലത്രെ.

വിരല്‍ അടയാള വിദഗ്ദ്ധര്‍ വീടുകളിലെ വിരലടയാളങ്ങള്‍ ഇന്നലെ പരിശോധിച്ചു.കതകുകളുടെ കട്ടിളയോട് ചേര്‍ന്ന് ഇരുമ്ബ് പ്ലേറ്റ് ഘടിപ്പിച്ചാല്‍ ഒരു പരിധി വരെ കതക് കുത്തിതുറക്കന്‍ ഒഴിവാക്കാം എന്ന് നേമം എന്ന്.ഐ സജി പറഞ്ഞു.













