മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകരെ ബാര്‍ അസോസിയേഷന്‍ സസ്‌പെന്റ് ചെയ്തു


മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി വക്കാലത്ത് എടുത്ത അഭിഭാഷകര്‍ക്കെതിരെ നടപടിയുമായി ബാര്‍ അസോസിയേഷന്‍. ഒന്‍പത് അഭിഭാഷകരെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍.


മാധ്യമപ്രവര്‍ത്തകര്‍ക്കും, മാധ്യമസ്ഥാപനങ്ങള്‍ക്കും വേണ്ടി കോടതിയില്‍ ഹാജരായെന്നു ചൂണ്ടിക്കാട്ടിയാണ് ഒന്‍പതു പേരെ അസോസിയേഷനില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.




Sharing is Caring