അംബേദ്കർ കോളനി നിവാസികൾക്ക് സഹായഹസ്തവും മായി സന്തോഷ് പണ്ഡിറ്റ്

സന്തോഷ് പണ്ഡിറ്റിന്റെ ജീവകാരുണ്യപ്രവര്‍ത്തനം സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുന്നു. പാലക്കാട് ജില്ലയിലെ ഗോവിന്ദാപുരം അംബേദ്കര്‍ കോളനി നിവാസികള്‍ക്ക് സാന്ത്വനമേകാനാണ് സന്തോഷ് പണ്ഡിറ്റ് എത്തിയത്. ആഹാരസാധനങ്ങളും പ്ലസ്ടു, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകങ്ങളും ഫീസും നല്‍കി മടങ്ങിയ പണ്ഡിറ്റ് ഇനിയൊരു വരവുകൂടി വരുമെന്ന് കോളനി നിവാസികള്‍ക്ക് ഉറപ്പുംനല്‍കി. കുട്ടികളെ പഠിപ്പിക്കാന്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്താമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. വീടുകളുടെ പുനരുദ്ധാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കൂടുതല്‍ സഹായമെത്തിക്കാന്‍ ശ്രമിക്കുമെന്നാണ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ നിയമസഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇരുട്ടുള്ള വഴികളെ അവഗണിക്കാതെ അവിടെ ഒരു മെഴുകുതിരി വെളിച്ചമെങ്കിലും എത്തിക്കണമെന്ന അമ്മയുടെ വാക്കുകളാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പ്രചോദനമായതെന്നും സന്തോഷ് വ്യക്തമാക്കി.ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന സിനിമാ മേഖലയിലെ ഭൂരിഭാഗവും സാധാരണക്കാരന്റെ പ്രശ്‌നങ്ങളിലിടപെടാനോ സഹായമെത്തിക്കാനോ ശ്രമിക്കാതിരിക്കുമ്പോഴാണ് സന്തോഷ് പണ്ഡിറ്റിന്റെ മാതൃക. പാവങ്ങളെ സഹായിക്കാനുള്ള പണ്ഡിറ്റിന്റെ സന്നദ്ധതയെ ഏവരും അഭിനന്ദിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *