മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ട മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

ബിജെപി-ആര്‍എസ്എസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയ്ക്ക് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ട മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍. എല്ലാ ഉന്നത നേതൃയോഗങ്ങളുടെയും തുടക്കത്തിലെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പകര്‍ത്തുന്നത് തികച്ചും സാധാരണ നടപടിയാണ്. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ സമീപനം നിര്‍ഭാഗ്യകരവും അവഹേളനപരവുമായിപ്പോയെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

യോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലായിരുന്നുവെങ്കില്‍ പ്രസ് സെക്രട്ടറി മുഖേന അക്കാര്യം മാന്യമായി മാധ്യമപ്രവര്‍ത്തകരെ അറിയിക്കാമായിരുന്നു. വാര്‍ത്ത തേടിയെത്തുക എന്നത് മാധ്യമപ്രവര്‍ത്തകരുടെ സ്വാഭാവിക രീതിയും അവകാശവുമാണ്. സാധാരണപ്പെട്ട വാര്‍ത്തകളുടെ ശേഖരണം പോലും അസാധ്യമാകുന്ന സ്ഥിതിയുണ്ടായാല്‍ മാധ്യമപ്രവര്‍ത്തനത്തെ സംഘര്‍ഷഭരിതമാക്കുന്ന സ്ഥിതി ഉണ്ടാകും മുഖ്യമന്ത്രി ഇത് തിരിച്ചറിഞ്ഞ് തിരുത്താന്‍ തയ്യാറാകണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *