ഉത്തരേന്ത്യയില്‍ മഴ തുടരുന്നു ; ഇടിമിന്നലേറ്റ് 21 മരണം


മഴ കെടുത്തിയില്‍ ദുരിതം അനുഭവിക്കുന്ന ഒഡിഷയിലും ജാര്‍ഖണ്ഡിലും ഇടിമിന്നലേറ്റ് 21 പേര്‍ മരിച്ചു. 18 പേര്‍ ഒഡീഷയിലും 3 പേര്‍ ജാര്‍ഖണ്ഡിലുമാണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇടിമിന്നലേറ്റ 10 പേര്‍ അശുപത്രികളില്‍ ചികില്‍സയിലാണ്.


കൃഷിയിടത്തില്‍ പണിയെടുക്കുന്നവരാണ് ദുരന്തത്തിനിരയായതെന്നു ദുരന്തനിവാരണ സേന അറിയിച്ചു. ഒഡിഷയിലെ ഭദ്രാക്, ബലസോര്‍, കേന്ദ്രപര എന്നിവിടങ്ങളിലാണ് ഇടിമിന്നലുണ്ടായത്. ഉത്തരേന്ത്യയില്‍ മഴക്കെടുതി തുടരുകയാണ്.


രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ മണ്‍സൂണ്‍ കാര്യമായി ബാധിച്ചിട്ടുണ്ട്. ഗുജറാത്തില്‍ ഇത് വരെ മഴക്കെടുതിയില്‍ 213 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. മഴ ശമിച്ചു കഴിഞ്ഞ് വെള്ളം ഇറങ്ങി തുടങ്ങിയാല്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്താനാകുമെന്നാണ് ദുരന്ത നിവാരണ സേനയുടെ നിഗമനം. ദുരന്ത ബാധിത പ്രദേശങ്ങളില്‍ റോഡ് ഗതാഗതവും വാര്‍ത്ത വിനിമയവും തകരാറിലാണ്. ദുരിതാശ്വാസ ക്യാംപുകളില്‍ നൂറുകണക്കിനു ജനങ്ങളാണ് കഴിയുന്നത്.



Sharing is Caring