തിരുവനന്തപുരം> ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കോടതി വിധി മാനിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ധനമന്ത്രി കെ എം മാണിയും രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് പ്രകടനം നടത്തി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.വി ശിവന്‍കുട്ടി എംഎല്‍എ, ഇ ജി മോഹനന്‍, സുന്ദരം പിള്ള, എ എ റഷീദ്, കെ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.സെക്രട്ടറിയേറ്റ് ഗേറ്റ് ഉപരോധിച്ച ശിവന്‍കുട്ടി അടക്കമുള്ളവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.













