മഹാരാഷ്ട്രയിൽ കർഷകർ പാൽ സൗജന്യമായി വിതരണം ചെയ്യും

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ക്ഷീര കർഷകർ സമരത്തിന് ഒരു പുതിയ മാർഗം അവലംബിക്കുന്നു. മെയ് മാസം ആദ്യ വാരത്തിൽ പാൽ ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്തുകൊണ്ടാണ് വിലയിടിവിനെതിരേ പ്രതിഷേധിക്കാൻ അവർ ഒരുങ്ങുന്നത്. ഒരാഴ്ച പാൽ സംഭരണ സൊസൈറ്റികൾക്ക് അവർ പാൽ നൽകില്ല. കഴിഞ്ഞ വർഷം പാൽ വില വൻ തോതിൽ ഇടിഞ്ഞതിനെ തുടർന്ന് പാൽ ഒഴുക്കി കളഞ്ഞാണ് പ്രതിഷേധിച്ചത്. ഇക്കുറി ഒരാഴ്ച സൗജന്യമായി വിതരണം നടത്തി പ്രതിഷേധിക്കാനാണ് കർഷകരുടെ നീക്കം.

ഒരു ലിറ്റർ പാലിന് കുറഞ്ഞത് 50 രൂപയെങ്കിലും കിട്ടണമെന്നാണ് കർഷകരുടെ ആവശ്യം. എന്നാൽ ഇപ്പോൾ 22 – 24 രൂപയാണ് പാലിന്റെ സംഭരണ വില. ഒരു ലിറ്റർ പാലിന്റെ ഉല്പാദന ചെലവ് 32 -35 രൂപയാണ്. ഈ വിലയ്ക്ക് പാൽ നൽകി മുന്നോട്ട് പോകാൻ കഴിയില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ക്ഷീര കർഷകർ. ഈ സാഹചര്യത്തിൽ പാൽ സഹകരണ പാൽ സംഘങ്ങൾക്ക് നൽകാതെ സൗജന്യമായി വിതരണം നടത്താനാണ് നീക്കം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *