പൊലീസ‌് തോക്ക‌് വലത്തോട്ട‌്; മാറ്റം സുരക്ഷയും എളുപ്പവും പരിഗണിച്ച്‌


തിരുവനന്തപുരം: കൈത്തോക്ക‌് ഡ്രില്‍ പരിഷ്കരണത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരുടെ തോക്ക് സൂക്ഷിക്കുന്ന ഘടന മാറ്റുന്നു. ബ്രിട്ടീഷ‌്കാലംമുതല്‍ പൊലീസുദ്യോഗസ്ഥരുടെ ശരീരത്തിന്റെ ഇടതുഭാഗത്തെ ഹോള്‍സ്റ്റയറില്‍ സൂക്ഷിക്കുന്ന പിസ്റ്റളും റിവോള്‍വറും സുരക്ഷയും എളുപ്പവും പരിഗണിച്ച്‌ വലതുഭാഗത്തേക്ക‌് ബ്രിട്ടീഷ‌് ഭരണകാലംമുതല്‍ ശരീരത്തിന്റെ ഇടതുഭാഗത്തെ കവറില്‍ സൂക്ഷിക്കുന്ന പിസ്റ്റളും റിവോള്‍വറുമാണ് സുരക്ഷയും ഉപയോഗിക്കാനുള്ള എളുപ്പവും പരിഗണിച്ച്‌ വലതുഭാഗത്തെക്ക് മാറ്റുന്നത്.


പൊലീസ് മാന്വല്‍ പരിഷ്കരണ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകളിലാന്നാണിത്. എസ‌്‌ഐ മുതല്‍ മുകളിലുള്ള ഉദ്യോഗസ്ഥര്‍, പാറാവ് ഡ്യൂട്ടിക്കാര്‍, ഗണ്‍മാന്മാര്‍ എന്നിവരാണ് നിലവില്‍ കൈത്തോക്ക‌് കൊണ്ടുനടക്കുന്നത്. യൂണിഫോമിലായാലും മഫ്തിയിലായാലും നിലവില്‍ തോക്കിന്റെ സ്ഥാനം ഇടത്താണ്. ബ്രിട്ടീഷ‌് കാലത്ത‌് പ്രധാന ആയുധമായ വാള്‍ ഉപയോഗിക്കാനുള്ള സൗകര്യാര്‍ഥം ശരീരത്തിന്റെ ഇടതുഭാഗത്താണ‌് സൂക്ഷിച്ചിരുന്നത‌്. കൈത്തോക്ക‌് ഉപയോഗിക്കുമ്ബോഴും ഈ രീതി തുടര്‍ന്നു.


സുരക്ഷാപ്രശ്നം സൃഷ്ടിക്കുന്നുവെന്ന് കണ്ടെത്തിയതിനാലാണ‌് സ്ഥാനം വലത്തേക്ക് മാറ്റുന്നത‌്. പൊലീസ് മാന്വല്‍ പരിഷ്കരണത്തിന്റെ ചുമതലയുള്ള പൊലീസ് ട്രെയ‌്നിങ‌് കോളേജ് പ്രിന്‍സിപ്പലും ക്രൈംബ്രാഞ്ച് ഡിഐജിയുമായ കെ സേതുരാമനെ ഇതിനായി ചുമതലപ്പെടുത്തി. വിവിധ രാജ്യങ്ങളിലെ നിലവിലെ കൈത്തോക്ക് ഉപയോഗരീതി പഠിച്ചാണ് പുതിയ നിര്‍ദേശം തയ്യാറാക്കിയത്.

1950ലെ മദ്രാസ് പൊലീസിന്റെ ഡ്രില്‍ ആന്‍ഡ‌് ട്രെയ‌്നിങ് മാന്വല്‍ പ്രകാരമാണ് നിലവില്‍ കൈത്തോക്ക് ഡ്രില്‍. പകരം ദേശീയ സുരക്ഷാസേനയുടെയും തമിഴ്നാട് ടാക്സ‌് ഫോഴ്സിന്റെയും രീതിയാണ് പുതുതായി സ്വീകരിക്കുക. തോക്ക് ഇടതുവശത്താകുമ്ബോള്‍ അവ പെട്ടെന്ന് ഉപയോഗിക്കാനാകില്ല. വലതുഭാഗത്തേക്ക‌് മാറ്റുമ്ബോള്‍ വേഗത്തിലെടുത്ത് ഉപയോഗിക്കാന്‍ പറ്റും. ആള്‍ക്കൂട്ടത്തിനിടെ ആരെങ്കിലും പിസ്റ്റള്‍ കൈക്കലാക്കാന്‍ ശ്രമിച്ചാല്‍ അവ ചെറുക്കാന്‍ ഇടുതുകൈയോക്കാള്‍ വലതുകൈയാണ് നല്ലതെന്ന് ഡിഐജി കെ സേതുരാമന്‍ പറഞ്ഞു.



Sharing is Caring