വാട്സ് ആപ്പ് ബിസിനസ് ആപ്പ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്


വാട്സ് ആപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം മൂന്ന് ദശലക്ഷം കടന്നതായി ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് അറിയിച്ചു. ബിസിനസ് മേഖലയെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നതാണ് വാട്സ് ആപ്പ് ബിസിനസ് ആപ്പ്.


ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, മെക്സിക്കോ, യുഎസ്, ബ്രിട്ടന്‍ എന്നീ ആറു രാജ്യങ്ങളിലെ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ വാട്സ് ആപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ജനുവരിയില്‍ പുറത്തിറങ്ങിയ വാട്സ് ആപ്പ് ബിസിനസ് ആപ്പ് വാട്സ് ആപ്പിന്റെ മറ്റു പതിപ്പുകളില്‍നിന്ന് വ്യത്യസ്തമായ സ്വതന്ത്ര ആപ്ലിക്കേഷനാണ്.


അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം മെസഞ്ചര്‍ ആപ്പുകളുപയോഗപ്പെടുത്തി മികച്ച ബിസിനസ് ആവാസ വ്യവസ്ഥ സൃഷ്ടിക്കുമെന്ന് സുക്കര്‍ബെര്‍ഗ് പറഞ്ഞു.

ഫെയ്സ്ബുക്കിന്റെ സ്വന്തം മെസഞ്ചര്‍ ആപ്പ്, ആര്‍സിഎസ് മെസേജിംഗ്, ആപ്പിളിന്റെ ബിസിനിസ് ചാറ്റ്, തുടങ്ങി ഉപഭോക്താക്കളെയും ബിസിനസുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്ലാറ്റ് ഫോമുകളാണ് വാട്സ് ആപ്പ് ബിസിനസ് ആപ്പിന്റെ വിപണിയിലെ പ്രധാന എതിരാളികള്‍.



Sharing is Caring