മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റു മരിച്ചു


ബിവാണ്ടി: മഹാരാഷ്ട്രയിലെ ബിവാണ്ടിയില്‍ കോണ്‍ഗ്രസ് നേതാവിനെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു. ചൊവ്വാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്. മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാവ് മനോജ് മാത്രെയാണ കൊല്ലപ്പെട്ടത്.


കൊലപാതക ദൃശ്യങ്ങള്‍ സിസി ടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കാര്‍ പാര്‍ക്ക് ചെയ്ത ശേഷം വീട്ടിലേക്ക് നടക്കുന്നതിനിടെ രണ്ട് പേര്‍ മനോജിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മനോജിനെ ആശുപത്രിയി്ല്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.




Sharing is Caring