എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല, നിയമസഭാ കക്ഷി നേതാവ് എടപ്പാടി പളനിസാമി എന്നിവര്‍ക്കെതിരേ പൊലിസ് കേസെടുത്തു. പനീര്‍ശെല്‍വം പക്ഷത്തുള്ള മധുര സൗത്ത് എംഎല്‍എ എസ്.എസ്. ശരവണനാണ് ശശികല തടഞ്ഞുവെച്ചെന്ന് പരാതി നല്‍കിയത്.
കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍നിന്ന് രക്ഷപ്പെട്ടുവന്ന എംഎല്‍എയാണ് ശരവണന്. അതേസമയം, കൂവത്തൂരിലെ റിസോര്‍ട്ടില്‍ എംഎല്‍എമാര്‍ക്ക് കാവല്‍നിന്ന 40 പേര് അറസ്റ്റിലായതായും റിപ്പോര്‍ട്ടുണ്ട്. എം.എല്‍.എ മാര്‍ റിസോര്‍ട്ട് വിട്ടു പോകാതിരിക്കാന്‍ ഏര്‍പ്പെടുത്തിയ ഗുണ്ടകളാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. റിസോര്‍ട്ടിന്റെ മുന്പില് വന്‍ പൊലിസ് സംഘമാണുള്ളത്. ഏറെ വൈകാതെ എം.എല്‍.എമാരെല്ലാം പുറത്തുവരുമെന്നാണ് സൂചന.














