ശശികല ഇനി അഗ്രഹാര ജയിലില്‍; കീഴടങ്ങിയത് പ്രത്യേകം സജ്ജമാക്കിയ കോടതിയില്‍

അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല ഇനി ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍. ജയില്‍ വളപ്പില്‍ ഉണ്ടാക്കിയ താല്‍ക്കാലിക കോടതിയിലാണ് ശശികല കീഴടങ്ങിയത്. വനിതകള്‍ക്കുള്ള ബ്ലോക്കിലാണ് ശശികലയെ പാര്‍പ്പിക്കുക.

ജയിലിനു ചുറ്റും കനത്ത പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി തള്ളിയതോടെയാണ് ഇന്നുതന്നെ കീഴടങ്ങാന്‍ ശശികല തയ്യാറായത്.

ചെന്നൈ മറീന ബീച്ചില്‍ ജയലളിതയുടെ ശവകുടീരത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് ശശികല ബെംഗളൂരുവിലെത്തിയത്. റോഡ് മാര്‍ഗമായിരുന്നു യാത്ര. ശശികലയെക്കൂടാതെ സഹോദരപുത്രന്‍ വി.എന്‍ സുധാകരനും നാത്തൂന്‍ ജെ ഇളവരശിയും ഇതേ കുറ്റത്തില്‍ കോടതിയില്‍ കീഴടങ്ങിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *