ടി ടി വി ദിനകരനെ അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി വി കെ ശശികല നിയമിച്ചു. മന്നാര്‍ഗുഡി മാഫിയയെന്ന് ആക്ഷേപിക്കപ്പെടുന്ന ശശികലാ സംഘത്തില്‍ പെട്ട ആളാണ് ടി ടിവി ദിനകരന്‍. 2011 ല്‍ ജയലളിത ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
ശശികലയുടെ ബന്ധു എസ് വെങ്കിടേശനെ യൂത്ത് വിംഗ് സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. ജയലളിത മരിക്കുന്നത് വരെ ഇവരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തിരുന്നില്ല.

എന്നാല്‍ ജയയുടെ മരണത്തോടെ ചിത്രം വീണ്ടും മാറുകയാണ്. ശശികലയുടെ ബന്ധുക്കള്‍ ഓരോന്നായി തിരിച്ചെത്തുകയും ഭരണത്തില്‍ പിടിമുറുക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് കാണുന്നത്.













