‘മഹാഭാരതം ജനുവരിയില്‍ ആരംഭിക്കും’ റിലീസ് തിയ്യതിയും പ്രഖ്യാപിച്ച് നിര്‍മ്മാതാവ്


എംടി വാസുദേവന്‍ തിരക്കഥ നിര്‍വഹിച്ച് മോഹന്‍ലാല്‍ നായകനായി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മഹാഭാരതം 2018 ജനുവരിയില്‍ ആരംഭിക്കുമെന്ന് നിര്‍മ്മാതാവ് ബിആര്‍ ഷെട്ടി. 1000 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവെന്നും നിര്‍മ്മാതാവ് പറഞ്ഞു.


2018 ജനുവരിയില്‍ ആരംഭിക്കുന്ന ചിത്രം 2019 ആദ്യം റിലീസ് ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിത്രീകരിക്കും.എല്ലാ ഇന്ത്യന്‍ ഭാഷയിലും ചില വിദേശ ഭാഷകളിലും പ്രദര്‍ശനത്തിനെത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ബിആര്‍ ഷെട്ടി പറഞ്ഞു.


ഹോളിവുഡിലും ബോളിവുഡിലും നിന്നുള്ള താരങ്ങളും ടെക്‌നീഷ്യന്‍സും ചിത്രത്തിലുണ്ടാവും. വിശദ വിവരങ്ങള്‍ വൈകാതെ അറിയാനാവുമെന്നും ബിആര്‍ ഷെട്ടി പറഞ്ഞു.

ഏറെ ആരാധിക്കുന്ന സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ രചനയിലുളള രണ്ടാമൂഴം മഹാഭാരതമെന്ന സിനിമയാക്കുന്ന കാര്യവുമായി ശ്രീകുമാര്‍ മേനോന്‍ എത്തിയപ്പോള്‍ 750 കോടിയാണ് നിര്‍മ്മാണച്ചെലവായി ആവശ്യപ്പെട്ടിരുന്നത്. മഹാഭാരതമൊരുക്കാന്‍ 750 കോടിയല്ല 1000 കോടി തരാം പക്ഷേ ലോകത്തിലെ ഏറ്റവും മികച്ച ഒന്നായിരിക്കണമെന്നായിരുന്നു തന്റെ ആവശ്യം. ആ സിനിമ ബോളിവുഡിനെയും ഹോളിവുഡിനെയും വെല്ലുന്നതാവണമെന്നും അവരെ അറിയിച്ചെന്ന് ബി ആര്‍ ഷെട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.



Sharing is Caring