നെയ്റ്റ് ചുഴലിക്കാറ്റ് യു.എസ്‌ ഗള്‍ഫ് തീരത്തേക്ക്


കോസ്റ്ററിക്കയില്‍ ആഞ്ഞടിച്ച നെയ്റ്റ് ചുഴലിക്കാറ്റ് യു.എസ്‌ ഗള്‍ഫ് തീരത്തേക്ക് നീങ്ങുന്നു. ചുഴലിക്കാറ്റ് കൂടുതല്‍ ശക്തമാകാനിരിക്കുകയാണെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


കോസ്റ്ററിക്കയില്‍ കനത്ത ദുരന്തം വിതച്ച നെയ്റ്റ് ചുഴലിക്കാറ്റില്‍ 25 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പേമാരിയെ തുടര്‍ന്ന് ലൂസിയാനയിലും മിസിസിപ്പിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 20 പേരെ ദുരന്തത്തില്‍ കാണാതായിട്ടുണ്ട്.


കനത്ത മഴയും മണ്ണിടിച്ചിലും മൂലം കോസ്റ്ററിക്കയില്‍ വെള്ളപ്പൊക്കം രൂപപ്പെട്ടു. വീടുകളും റോഡുകളും വെള്ളത്തില്‍ മുങ്ങി. നിരവധി പാലങ്ങള്‍ തകര്‍ന്നുവീണു. നാലു ലക്ഷത്തോളം ആളുകളെയാണ് പോമാരി ബാധിച്ചത്. ആയിരക്കണക്കിന് ആളുകള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടിയിരിക്കുകയാണ്. നികറാഗ്വോ മേഖലയിലാണ് കൊടുങ്കാറ്റ് വ്യാപക നാശം വിതച്ചത്.



Sharing is Caring