ആവേശമായി കാലറികള്‍; സ്‌പെയിനെ തകര്‍ത്ത് ബ്രസീലിന് വിജയം


അത്യധികം വാശിയേറിയ ബ്രസീല്‍ സ്‌പെയിന്‍ മത്സരത്തിന് ഒടുവില്‍ ബ്രസീലിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ ജയം. മത്സരത്തില്‍ ആദ്യം ലീഡ് സ്‌പെയിന് ലഭിച്ചെങ്കിലും ശക്തമായ മുന്നേറ്റങ്ങളോടെ ബ്രസീല്‍ മത്സരത്തില്‍ തിരിച്ചെത്തുകയായിരുന്നു.
പന്തടക്കത്തിലും പാസ്സിങ്ങിലും മുന്നേറ്റത്തിലുമെല്ലാം വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് ബ്രസീല്‍ കളംപിടിച്ചത്. 25ാം മിനിറ്റില്‍ ലിങ്കനും ആദ്യ പകുതിയുടെ അധികസമയത്ത് പൗളീഞ്ഞോയുമാണ് ബ്രസീലിന്റെ ഗോളുകള്‍ നേടിയത്. സ്‌പെയിനും മികച്ച ചില മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ചെങ്കിലും പന്തിനുമേല്‍ മേധാവിത്തം സ്ഥാപിക്കുന്നതില്‍ വന്ന പിഴവാണ് തിരിച്ചടിയായത്.




Sharing is Caring