ജന രക്ഷായാത്രയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം

കൊയിലാണ്ടി: ബി.ജെ.പി.സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ നയിക്കുന്ന ജന രക്ഷായാത്രയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം. പൊതുസമ്മേനത്തിൽ കേന്ദ്ര മന്ത്രി.ഡി.വി. സദാനന്ദ ഗൗഡ സംസാരിച്ചു. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന കൊലപാതക രാഷ്ട്രീട്രീയം അപമാനകരമാണെന്ന് അദേഹം പറഞ്ഞു.ജനങ്ങളെ സംരക്ഷിക്കാൻ ആവില്ലെങ്കിൽ രാജിവെച്ച് പുറത്ത് പോകണം. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ ജനം രംഗത്തിറങ്ങണമെന്നും അദേഹം പറഞ്ഞു.

ജനരക്ഷായാത്ര തുടങ്ങിയതോടെ കേരള രാഷ്ട്രീയം രണ്ടായി മാറിയതായി ജാഥാ ക്യാപ്റ്റൻ കുമ്മനം രാജശേഖരൻ പറഞ്ഞു.ബി.ജെ.പി.യോടൊപ്പം നിൽക്കുന്നവരും, ‘ബി.ജെ.പി.യോടൊപ്പം വരേണ്ടവരുമായി കേരള രാഷ്ട്രീയം മാറിയതായി അദ്ദേഹം പറഞ്ഞു. നിലനിൽപിനു വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നത്. ജന രക്ഷായാത്ര കേരളത്തിൽ വലിയ പരിവർത്തനത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. ആളുകളെ കൊന്നൊടുക്കി എല്ലാ കാലത്തും നേട്ടമുണ്ടാക്കാൻ സാധ്യമല്ല അസഹിഷ്ണുതയുടെ രാഷ്ട്രീയം അവസാനിപ്പിച്ച്.വികസനത്തിന്റെ രാഷ്ട്രീട്രീയമാണ് ആവശ്യം.

കേരളത്തിൽ ജിഹാദി ചുവപ്പ് ഭീകരതക്കെതിരെയുള്ള ജന രക്ഷായാത്ര ആരംഭിച്ചതോടെ സി.പി.എമ്മിന്റെ ഉറക്കം നഷ്ടപ്പെട്ടതായി കെ.സുരേന്ദ്രൻ. നേരത്തെ നിശ്ചയിച്ചതിലും ഒന്നര മണിക്കൂർ കഴിഞ്ഞാണ് കുമ്മനം രാജശേഖരൻ യാത്രയുമായി എത്തിയത്. സിവിൽ സ്റ്റേഷനു സമീപം മഹിളാ മോർച്ച പ്രവർത്തകർ തിലകം ചാർത്തി സ്വീകരിച്ചാണ് വേദിയിലെ ക്കെത്തിയത്.വി.സത്യൻ അദ്ധ്യക്ഷത വഹിച്ചു.ദേശീയ സമിനിയംഗം വി.മുരളീധരൻ, സംസ്ഥാന വൈപ്രസി.. എം ടി.രമേശ് പി.രഘുനാഥ്, വി.കെ.സജീവൻ ,വി.വി.രാജൻ, റിച്ചാഡ്‌ ഹേ എം.പി., ടി.പി. ജയചന്ദ്രൻ വായനാരി വിനോദ് ,വി കെ. ഉണ്ണികൃഷ്‌ണൻ, കെ.പി’ മോഹനൻ സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *