മലയാളി പെൺകുട്ടിയെ യുപിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു


സിനിമയില്‍ അഭിനയിപ്പിക്കാമെന്നു മോഹിപ്പിച്ച്‌ പ്രായപൂർത്തിയാകാത്ത മലയാളി പെൺകുട്ടിയെ ഉത്തര്‍പ്രദേശില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയെ നോയിഡ യില്‍നിന്ന് കേരളാ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാന്‍ സ്വദേശി മഹേഷ് ഉപാധ്യായ(ലക്കിശര്‍മ) ആണ് പിടിയിലായത്.


ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട വടുതല സ്വദേശിനിയായ പതിനഞ്ചുകാരിയെയാണ് ഇയാള്‍ ഹിന്ദി സിനിമയില്‍ അഭിനയിപ്പിക്കാമെന്നു മോഹിപ്പിച്ച്‌ നോയിഡയിലേക്കു കൊണ്ടുപോയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇയാള്‍ അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. തുക തന്നില്ലെങ്കില്‍ സെക്സ് മാഫിയയ്ക്ക്
വില്‍ക്കുമെന്നു ഭീഷണിപ്പെടുത്തി.


മോചനദ്രവ്യം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്ന അവസാന ദിവസം ഇന്നായിരുന്നു. രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നോര്‍ത്ത് പോലീസ് അവിടെയെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ മോചിപ്പിച്ചു. കഴിഞ്ഞ പതിനഞ്ചിനാണു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ കഴിഞ്ഞ ദിവസം മറ്റൊരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മൃഗീയമായി പീഡിപ്പിച്ച്‌ പുഴയില്‍ തള്ളിയതായി പോലീസ് പറഞ്ഞു.



Sharing is Caring