മലബാര്‍ സ്പെഷ്യല്‍ ചിക്കന്‍ കറി

മലബാര്‍ വിഭവങ്ങള്‍ക്ക് എന്നും പുതുമയും സ്വാദും കൂടുതലാണ്. പഴമയുടെ ഒരു കൈപ്പുണ്യത്തെ പുതിയ രീതിയിലേക്ക് ആവാഹിച്ചാണ് പല മലബാര്‍ വിഭവങ്ങളും തയ്യാറാക്കപ്പെടുന്നത്. നല്ല ചൂടുള്ള പൊറോട്ടക്കും നെയ്ച്ചോറിനും ഒപ്പം കഴിക്കാന്‍ പറ്റിയ കോംപിനേഷനാണ് മലബാര്‍ ചിക്കന്‍ കറി. മലബാറിന്റെ സ്നേഹവും മണവും തന്നെയാണ് മലബാര്‍ ചിക്കന്‍ കറിയെ വ്യത്യസ്തമാക്കുന്നതും.
മലബാര്‍ ചിക്കന്‍ കറി തയ്യാറാക്കാന്‍ വളരെ എളുപ്പവുമാണ്. മക്കളുടേയും മാതാപിതാക്കളുടേയും വയറും മനസ്സും നിറക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് മുന്നും പിന്നും നോക്കാതെ തയ്യാറാക്കാവുന്ന ഒന്നാണ് മലബാര്‍ ചിക്കന്‍ കറി. ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍- ഒരു കിലോ

സവാള- അരക്കിലോ

ഉരുളക്കിഴങ്ങ്- രണ്ടെണ്ണം

പച്ചമുളക്- എട്ടെണ്ണം

ഇഞ്ചി- രണ്ട് കഷ്ണം

മഞ്ഞള്‍പ്പൊടി- ഒരു സ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

തേങ്ങ- ഒന്ന്

കറുവപ്പട്ട- രണ്ടെണ്ണം

ഗ്രാമ്ബൂ-നാലെണ്ണം

വെളഉത്തുള്ളി- പത്ത് അല്ലി

പെരുംജിരകം- പാകത്തിന്

മല്ലിപ്പൊടി- രണ്ട് ടീസ്പൂണ്‍

മുളക് പൊടി- മൂന്ന് സ്പൂണ്‍

വെളിച്ചെണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍

കറിവേപ്പില- നാല് തണ്

മല്ലിയില- പാകത്തിന്

തയ്യാറാക്കുന്ന വിധം

ചിക്കന്‍ നല്ലതു പോലെ കഴുകി വൃത്തിയാക്കി വെക്കുക. സവാള, ഉരുളക്കിഴങ്ങ്, പച്ചമുളക്, ഇഞ്ചി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ നല്ലതു പോലെ ചിക്കനില്‍ മിക്സ് ചെയ്ത് വെക്കുക. ഒന്നര മണിക്കൂറിനു ശേഷം ഇത് വേവിച്ചെടുക്കാം. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച്‌ തേങ്ങ ചിരവിയത് വറുത്തെടുക്കാം.
പിന്നീട് ഇതിലേക്ക് ഗ്രാമ്ബൂ, കറുവപ്പട്ട, ഏലം, വെളുത്തുള്ളി, പെരുംജീരകം എന്നിവ ചേര്‍ത്ത് ഇളക്കാം. ഇത് തവിട്ട് നിറമായിക്കഴിഞ്ഞാല്‍ ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും, മുളക് പൊടിയും ചേര്‍ക്കാം. ഈ തേങ്ങ നല്ലതു പോലെ അരച്ച്‌ ചിക്കനില്‍ ചേര്‍ക്കാം. പത്ത് മിനിട്ടിനു ശേഷം കറിവേപ്പില, മല്ലിയില എന്നിവ ചേര്‍ത്ത് അടുപ്പില്‍ നിന്നും വാങ്ങിവെക്കാവുന്നതാണ്. നല്ല മലബാര്‍ ചിക്കന്‍ കറി റെഡി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *